ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ ജോലിസാഹചര്യങ്ങളും അവകാശങ്ങളും ക്ഷേമവും അടക്കമുള്ള കാര്യങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി ദേശീയ മാധ്യമ കമ്മീഷന് രൂപീകരിക്കണമെന്ന് സീനിയര്‍ ജേർണലിസ്റ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ(എസ്ജെഎഫ്ഐ) കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
ദേശീയ മാധ്യമ കമ്മീഷന് രൂപീകരണം, രാജ്യവ്യാപക പെന്ഷന് പദ്ധതി, സിജിഎച്ച്എസ് മാതൃകയിലുള്ള ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍, കേന്ദ്രാവിഷ്കൃത ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന് ഇന്നലെ സമര്‍പ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപിയും എസ്ജെഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ഡല്‍ഹി സീനിയര്‍ ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കള്ളിവയലിലും ചേര്‍ന്നാണു നിവേദനം നൽകിയത്.